Blog

നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും അനുഭവിക്കുന്ന ,പുറത്തുപറയാൻ മടിക്കുന്ന,ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് E.D.(Erectile Dysfunction).ഇന്ത്യയിൽ ഏകദേശം ഒരു കോടിയോളം പേർ ഈ രോഗം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.വിവാഹജീവിതത്തിൽ വില്ലനായിമാറുന്ന ഈ പ്രശ്‍നം മൂലം വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളും പെരുകുന്നതായും സൂചിപ്പിക്കുന്നു.ഇതിനു വയസ്സും ഒരു ഘടകമാകുന്നില്ല എന്നും കാണുന്നു.പുതു തലമുറയുടെ താൽപ്പര്യങ്ങൾ പുരുഷന്റെ ഈ ബലഹീനതയിൽ തട്ടി പലപ്പോഴും നിരാശ ദാമ്പത്യത്തിലാണെത്തിനിൽക്കുന്നതു. പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നത് ദീര്‍ഘനേരത്തേക്കുള്ള ഉദ്ധാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കുന്നില്ല. ഉദ്ധാരണക്കുറവിനേയും ലൈംഗിക ബലക്കുറവിനേയും തകരാറിലാക്കുന്ന മുഖ്യ ഘടകങ്ങൾ-അനാരോഗ്യം ,തെറ്റായ ജീവിതശൈലി ,ശാരീരിക പ്രത്യേകതകൾ ,ജോലിയിലുള്ള അമിത സമ്മർദ്ദം ,കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ ,മരുന്നുകളുടെയും ചില ഭക്ഷണങ്ങളുടെയും ഉപയോഗം എന്നിവയാണ്.
ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനം പ്രമേഹം തന്നെയാണ്.ഇതുകൂടാതെ കരൾ,വൃക്ക,ഹൃദയ രോഗങ്ങളും,രക്തസമ്മര്‍ദ്ദം, അമിതവണ്ണവും മാനസിക അനാരോഗ്യവും ലൈംഗികബലക്ഷയത്തിനു കാരണമാകുന്നു.ഉദ്ദേശം 50 ശതമാനം രോഗികളിലും ഈ പ്രശ്നം ദാമ്പത്യജീവിതം തകരാറിലാക്കുന്നു.
ഇത്തരം രോഗങ്ങൾക്കായുപയോഗിക്കുന്ന മരുന്നുകൾ എല്ലാം തന്നെ ലൈംഗിക ശക്തി കുറയ്ക്കുന്നവയാണ്.കൊളെസ്റ്ററോൾ അളവ് കൂടുന്നതും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുമ്പോഴും ഉദ്ധാരണ ശേഷിയ്ക്കു കുറവുണ്ടാകുന്നു.
ചില മരുന്നുകളുടെ അമിതോപയോഗം ഉദ്ദാരണത്തെ കാര്യമായി ബാധിയ്ക്കുന്നു. ഇത്തരക്കാരില്‍ പെട്ടെനു്‌ന് രതിമൂര്‍ച്ഛ സംഭവിയ്ക്കുന്നു. തെറ്റായ ജീവിതരീതിയിൽ നിന്നുംലൈംഗികപ്രശ്നങ്ങളുണ്ടാകുന്നു. അമിതമായുള്ള മദ്യപാനം,പുകവലി,ജങ്ക് ഫുഡിന്റെഉപയോഗം,ഉറക്കക്കുറവ്, മൊബൈൽ ഫോൺ അഡിക്ഷൻ ,സിനിമാ പ്രേമം,പോൺ വീഡിയോ കാണൽ തുടങ്ങി പുരുഷന്മാരുടെ നിയന്ത്രണമില്ലാത്ത ജീവിതം ED വിളിച്ചു വരുത്തുന്നു.സ്വന്തം പങ്കാളിയെ തൃപ്തിപ്പെടുത്താൻ ഇവർക്ക് പാടുപെടേണ്ടി വരുന്നു.ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.വിവാഹേതര ബന്ധങ്ങൾ,നിരാശ,അമിതമായ ഉൽക്കണ്ഠ ,ആത്മവിശ്വാസക്കുറവ്,മയക്കു മരുന്നുപയോഗം,എന്നിവയിൽ നിന്നും ജീവിതപരാജയത്തിൽ കൊണ്ടെത്തിക്കും.
ജങ്ക് ഫുഡുകള്‍ ഇന്നത്തെ ഭക്ഷണരീതിയായി മാറിയിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്‍മാരില്‍ കുറയ്ക്കുന്നു. ലൈംഗിക ബലക്കുറവിനും ഉദ്ദാരണത്തകരാറിനും കാരണമാകുന്നു.
ശരീരത്തിലെ അവയവങ്ങളുടെ വളർച്ചയെ സംബന്ധിച്ചുള്ള അമിതമായ ഉൽക്കണ്ഠ പലപ്പോഴുംഉദ്ധാരണ കുറവിന് കാരണമാകുന്നു.ശാരീരികമായ ബലക്കുറവ്,തുടർച്ചയായുള്ള രോഗങ്ങൾ,രോഗപ്രതിരോധശേഷിക്കുറവ് ഇവയെല്ലാം സംതൃപ്തമായ ജീവിതത്തിനു തടസ്സമാകുന്നു.അതുകാരണം എല്ലാം കഴിഞ്ഞ് കിടന്നുറങ്ങിയാല്‍ മതി എന്ന ചിന്തക്കാരായിരിക്കും ഒരു വിഭാഗം പുരുഷന്‍മാര്‍. ഇവര്‍ക്കും ഉദ്ദാരണത്തകരാര്‍ സാധാരണമാണ്.
ജനനേന്ദ്രിയങ്ങളിലെ അണുബാധയാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും വേദന നിറഞ്ഞ ലൈംഗികതയായിരിക്കും നല്‍കുക. പങ്കാളിയുമായുള്ള വഴക്ക് ശാരീരിക ബന്ധത്തിലേർപ്പെടാൻ പുരുഷനെ വിലക്കുന്നതില്‍ പ്രധാന കാര്യമാണ് . മാനസികമായ പൊരുത്തമില്ലായ്മ ഇത്തരം പ്രശ്‌നങ്ങൾക്കിടയാക്കുന്നു.
അസംതൃപ്തമായ ജോലിയും അതിലെ സമ്മർദ്ദങ്ങളും ED രോഗത്തിന് കാരണമാകുന്നു.ജോലിയുടെ പ്രത്യേകത മൂലം IT മേഖലയിൽ ഉള്ളവർക്ക് പലപ്പോഴും സമയനിഷ്ഠ പാലിക്കാൻ കഴിയാറില്ല.ജീവിതം യാന്ത്രികമായി ,ഭർത്തൃകർമ്മങ്ങൾ വഴിപാടായി മാറുന്നു .
ഇത്തരം ശാരീരികമാനസിക പ്രശ്നങ്ങൾക്ക് നമ്മുടെ ആയുർവേദ മരുന്നുകൾപരിഹാരമാകുന്നു.യാതൊരു പാർശ്വഫലങ്ങളുമില്ലാതെ,ജീവിതം ആനന്ദപൂർവ്വമാക്കാനും സമ്മർദ്ദങ്ങളിൽ നിന്നും നിരാശയിൽനിന്നും മോചിപ്പിച്ചു എന്നെന്നും പുതുമയുള്ള ദിനങ്ങൾ നൽകാനും ഹെർബൽ മരുന്നുകൾക്ക് കഴിയും..