Blog

ഇന്നത്തെ കാലത്തു തിമിരശസ്ത്രക്രിയ ചെയ്യാത്ത മുതിർന്ന പൗരന്മാർ ചുരുക്കമാണ്.ചെറിയപ്രായത്തിൽത്തന്നെ കണ്ണടവച്ചുതുടങ്ങുന്ന കുട്ടികൾ വർദ്ധിക്കുന്നത് പോലെ തിമിരവുംപ്രായഭേദമെന്യേ കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാകുമ്പോൾ,വർണ്ണങ്ങൾ തിരിച്ചറിയാൻ പറ്റാതെ വരുമ്പോൾ,വെളിച്ചത്തിനു ചുറ്റും ഒരു ആവരണം കാണുമ്പോൾ,രോഗബാധിതമായ കണ്ണിൽ രണ്ടായി വസ്തുക്കൾ കാണുമ്പോൾ,രാത്രിയിൽ കാഴ്ചയ്ക്കു ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഇനി കാത്തിരിക്കേണ്ട ,കണ്ണ് പരിശോധന നടത്തി ഉടനെ തിമിരരോഗം കണ്ടെത്തുക. ഈ രോഗത്തിനുള്ള കാരണങ്ങൾ ഡോക്ടറോട് വിശദീകരിക്കുക.
പുകവലി ശീലം, ഏതെങ്കിലും തരത്തിൽ UV കിരണങ്ങൾ ഏൽക്കുന്നുണ്ടെങ്കിൽ ,സ്ഥിരമായി സ്റ്റീറോയ്ഡ് കലർന്ന മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ,പ്രമേഹരോഗം അലട്ടുന്നുണ്ടെങ്കിൽ,പക്ഷാഘാതം വന്നിട്ടുണ്ടെങ്കിൽ ,റേഡിയേഷൻ ചികിത്സ ചെയ്തിട്ടുണ്ടെങ്കിൽ എല്ലാം ഡോക്ടറോട് പറയുക.ശരിയായ സമയത്തു രോഗനിർണ്ണയം നടത്തിയാൽ കൂടുതൽ ബുദ്ധിമുട്ടാതെ ചികിത്സ നടത്തി ഈ രോഗത്തിൽ നിന്നും മരുന്ന് വഴിയോ,ശസ്ത്രക്രിയ വഴിയോ മുക്തി നേടാൻ കഴിയും.
നമ്മുടെ കണ്ണിൻറെ ലെൻസിൽ അടിയുന്ന കട്ടികൂടിയ പടലങ്ങളാണ് തിമിരം.കണ്ണിലുള്ള പ്രോടീനുകൾ കൂടിച്ചേർന്ന് ലെൻസിൽ നിന്നും കൃഷ്ണമണിയിലേയ്ക്ക് കൃത്യമായ ചി ത്രങ്ങൾ അയയ്ക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്.ഇത് കൂടിക്കൂടി വന്ന് നമ്മുടെ കാഴ്ചയ്ക്കു വിഘാതമുണ്ടാക്കുന്നു.ഒരു കണ്ണിൽ നിന്നും അടുത്ത കണ്ണിലേയ്ക്കും ഇത് വ്യാപിക്കുന്നു.കൃഷ്ണമണിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി ലെൻസിൽ നിന്നുമുള്ള ചിത്രങ്ങൾ ശരിയായ രീതിയിൽ കണ്ണിൽ പതിക്കാതെയാക്കുന്നു. തിമിരം കടുത്തതാക്കുന്ന ആരോഗ്യ നിലകൾ ഇവയാണ് പ്രായാധിക്യം,അമിത മദ്യപാനം, പുകവലി,അമിതവണ്ണം,ഉയർന്ന രക്തസമ്മർദ്ദം,പാരമ്പര്യം,തുടർച്ചയായുള്ള വെയിൽ കൊള്ളൽ ,പ്രമേഹം, ക്യാൻസർ ചികിത്സയ്ക്കായി റേഡിയേഷൻ തെറാപ്പി ഉപയോഗം,X -റേ കിരണങ്ങൾ കൂടുതലായി കണ്ണിലടിക്കുക തുടങ്ങിയവ.
ഒരു കണ്ണുഡോക്ടർ ഉടൻ തന്നെ ഈ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗനിർണ്ണയം ചെയ്തു ചികിത്സ നിശ്ചയിക്കും.ഐ ചാർട്ട് ടെസ്റ്റ്,ഐ പ്രഷർ ടെസ്റ്റ് ,മരുന്നൊഴിച്ചുള്ള കണ്ണ് പരിശോധന എന്നിവ വഴി രോഗം സ്ഥിരീകരിക്കും. ചില ഡോക്ടർമാർ കണ്ണിൽ ഗ്ലെയർ അടിക്കുമ്പോഴുണ്ടാകുന്ന മാറ്റം ,കളർ തിരിച്ചറിയാനുള്ള കഴിവ് തുടങ്ങിയവയും പരിശോധിക്കും.
തിമിരരോഗ ചികിൽസ തിമിരം ഒരു ശസ്ത്രക്രിയ വഴിനീക്കം ചെയ്യാൻ ഒരാൾക്ക് താൽപര്യമില്ലെങ്കിൽ കൂടുതൽ ശക്തിയേറിയ കണ്ണടകളോ സൺഗ്ലാസ്സുകളോ ആന്റിഗ്ലയെർ ലെൻസുകളോ ശുപാർശ ചെയ്യും.
വായന,ഡ്രൈവിംഗ് തുടങ്ങിയയ്ക്കു പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ സർജറി നടത്തി തിമിരം നീക്കുകയാണ് നല്ലത്.
അൾട്രാ സൗണ്ട് ഉപയോഗിച്ചുള്ള സർജറി വഴി തിമിരകാരണമായ ശകലങ്ങൾ നീക്കം ചെയ്യാം.ഇത് കൂടാതെ ആർട്ടിഫിഷ്യൽ ലെൻസ് വച്ച് പിടിപ്പിച്ചു തിമിരബാധിത ലെൻസ് നീക്കം ചെയ്യാനും പറ്റും .ഇതെല്ലം തന്നെ ഒരു ദിവസം കൊണ്ട് തീർക്കാവുന്ന സർജറി ആണ്.ചെലവ് 25000 മുതൽ ലെൻസിന്റെ ഗുണമേന്മയനുസരിച്ചു കൂടും.ഇന്ത്യൻ നിർമ്മിതവും വിദേശനിർമ്മിതവുമായ ലെൻസുകൾ ലഭ്യമാണ്..

തിമിരത്തിൽ നിന്നും എങ്ങനെ കണ്ണുകൾ സംരക്ഷിക്കാം ?
പുകവലി,അമിതവണ്ണം,മദ്യപാനം ഒഴിവാക്കുക. ആന്റി ഓക്സിഡന്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. ഇടയ്ക്കിടെ കണ്ണ് പരിശോധന നടത്തുക.,ഡയബെറ്റിസ് പോലുള്ള രോഗങ്ങൾ ശരിയായി ചികില്സിക്കുക.പുറത്തു പോകുമ്പോൾ സൺ ഗ്ലാസ്സുകൾ ധരിക്കുക. സൂക്ഷിച്ചില്ലെങ്കിൽ അന്ധതയ്ക്കു കാരണമാകുന്ന തിമിരം ആരംഭത്തിൽത്തന്നെ തിരിച്ചറിഞ്ഞു ജീവിതശൈലിയിലും ആരോഗ്യത്തിലും കൂടുതൽ നല്ല മാറ്റങ്ങൾ ഏർപ്പെടുത്തി നമ്മുടെ ആരോഗ്യമുള്ള കണ്ണുകൾവഴി ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ ആവോളം ആസ്വദിക്കുക..