Blog

ഗർഭകാലത്ത് ഇന്ന് മരുന്ന് കഴിക്കാത്ത സ്ത്രീകൾ ചുരുക്കമാണ് ഗർഭിണിയാവാനും ശരീരപുഷ്ടിക്കും ഗർഭകാലബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ഡോക്ടറുടെ നിർദ്ദേശമനുസരിച്ചും അല്ലാതെയും ധാരാളം മരുന്നുകൾ കഴിക്കാറുണ്ട്. മരുന്നുകഴിക്കാത്ത ഗർഭിണികൾ വളരെ ചുരുക്കമാണ്. അതോടൊപ്പം അനാരോഗ്യകരമായ രീതിയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും മയക്കുമരുന്നുകളും ചിലർ കഴിക്കാറുണ്ട്. ലഭ്യമായ കണക്കുകളനുസരിച്ചു ഉദ്ദേശം മൂന്നു മുതൽ അഞ്ചു ശതമാനം വരെയുള്ള ശിശുക്കളുടെ അനാരോഗ്യത്തിന് കാരണമാകുന്നത് ഇത്തരം തെറ്റായ മരുന്നുപയോഗമാണ്. ഗർഭിണിയാകാനും പലവിധം മരുന്നുകൾ ചികിത്സയുടെ ഭാഗമായി സ്ത്രീകൾ കഴിക്കാറുണ്ട്. അവിടെ ഒരു കുട്ടിയുണ്ടാവുക എന്ന ഒറ്റലക്‌ഷ്യം മാത്രമേ നോക്കുന്നുള്ളു. ആരോഗ്യമുള്ള തലമുറ ഉണ്ടാകാൻ അമ്മയും കുഞ്ഞും സുരക്ഷിതരായി വേണം മരുന്നും ഭക്ഷണവും മറ്റു പാനീയങ്ങളും കഴിക്കാൻ. എന്ത് മരുന്ന് കഴിക്കുമ്പോഴും ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം. സ്വയം ചികിത്സ പൂർണ്ണമായി ഒഴിവാക്കണം. മരുന്നും ,ഫുഡ്സപ്പ്ളിമെന്റുകളും ,വിറ്റാമിനുകളും, ആയുർവേദമരുന്നുകളും എന്ന് വേണ്ട ആരുടെയെങ്കിലും അഭിപ്രായപ്രകാരം ഒരു വസ്തുക്കളും സ്വയം വാങ്ങി ഉപയോഗിക്കരുത്. അമ്മയുടെ ശരീരത്തിൽ നിന്നും പ്ലാസെന്റവഴി ഗർഭസ്ഥശിശുവിലേക്കു പ്രവേശിക്കുന്ന കട്ടികൂടിയ മൂലകങ്ങൾ ശിശുവിന്റെ ശാരീരികവളർച്ചയെയും ബുദ്ധിവികാസത്തെയും തുടർന്നുള്ള ജീവിതത്തെയും ബാധിക്കുന്നു. അമിതവണ്ണവും ജന്മനായുള്ളപ്രമേഹവും, രോഗപ്രതിരോധശേഷിയില്ലായ്മ്മയും തുടങ്ങി പല പരിഹരിക്കാനാവാത്ത ബുദ്ധിമുട്ടുകളും പിന്നീടുണ്ടാകുന്നു. ഒരു മരുന്ന് ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കുന്നത് കുട്ടിയുടെ വളർച്ചയുടെ സ്റ്റേജിന്റെ അടിസ്ഥാനത്തിലും, അമ്മയുടെ ആരോഗ്യാവസ്ഥയുടെയും, ജനിതക പ്രത്യേകതകളുടെയും ,മരുന്നിന്റെ അളവിന്റെയും ശക്തിയുടെയും അടിസ്ഥാനത്തിലാണ്. മരുന്നുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചു ഗർഭാവസ്ഥയിൽ ഉപയോഗിക്കാൻ പറ്റാത്തവയെ പ്രത്യേകം ലേബൽചെയ്തും ഡോക്ടർമാരുടെ അറിവിലേക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയും ഡ്രഗ്സ്കണ്ട്രോൾ വിഭാഗം അവയുടെ ഉപയോഗം നിയന്ത്രിക്കുന്നു. ഒരു പുതിയ മരുന്ന് ഗവേഷണത്തിലൂടെ വികസിപ്പിക്കുമ്പോൾ ത്തന്നെ അവ ഗർഭാവസ്ഥയിൽ സുരക്ഷിതമാണെന്ന് പ്രത്യേകം ഉറപ്പു വരുത്തുന്നു. വിവിധ തലങ്ങളിലുള്ള ലബോറട്ടറി പരിശോധനകളിൽ മൃഗങ്ങളിലും മനുഷ്യരിലും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിർമ്മാണാനുമതി നൽകുന്നത്. .മരുന്നിന്റെ ഗുണം ദോഷത്തെക്കാൾ വളരെ കൂടുതൽ ആണെങ്കിൽ മാത്രമാണ് അതിനു അനുമതി നൽകുന്നത്. ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും സുരക്ഷിതം എന്ന് പ്രത്യേകം മരുന്നിന്റെ വിവരത്തിൽ രേഖപ്പെടുത്തിയിരിക്കണം. മരുന്ന് നിശ്ചയിക്കുമ്പോൾ ഗർഭകാലത്തും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നവ മാത്രമാണ് ഡോക്ടർമാർ എഴുതുക. ഗുണം കുറച്ചു കുറഞ്ഞാലും, വൈകിയാലും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു. ഉദാഹരണം, രക്തം കട്ട പിടിക്കുന്നതു തടയാൻ warfarin എന്ന മരുന്നിനു പകരം Heparin നൽകുന്നു, Chloramphenicol എന്ന ആന്റിബയോട്ടിക്കിനു പകരം penicillin നൽകുന്നു, ചില വാക്സിനുകൾ ദോഷകരമായതിനാൽ ഗർഭം ധരിക്കാനുദ്ദേശിക്കുന്ന സ്ത്രീകൾക്ക്ന ൽകാറില്ല. ഉദാ: റൂബെല്ലവാക്സിൻ , വാരിസെല്ലാവാക്സിൻ .Cholera, Hepatitis A, Hepatitis B, Plague, Rabies, Typhoid എന്നിവയ്ക്കുള്ള വാക്സിനുകളും അത്തരം രോഗങ്ങൾ വരാനുള്ള സാധ്യത പരിശോധിച്ചതിനു ശേഷമാണ്ന ൽകുന്നത്. Influenza യ്ക്കും , Tetanus , Diphtheria ,Pertussis എന്നിവയ്ക്കുമുള്ള വാക്‌സിനുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം ഗർഭാവസ്ഥയുടെ നിർദ്ദിഷ്ടസമയങ്ങളിൽ നൽകാറുണ്ട്. ഒരു പുതിയ ജീവനും തലമുറയും സൃഷ്ടിക്കാനുള്ള ഗർഭകാലഘട്ടത്തിൽമരുന്നുകൾ വളരെ സൂക്ഷിച്ചു മാത്രംഉപയോഗിക്കണം. സ്വയം ചികിത്സയും ഒരേസമയം വിവിധ തരം മരുന്നുപയോഗവും, അമിത മരുന്നും ഭക്ഷണവും ലഹരിയും ഒഴിവാക്കണം. മരുന്നുകൾ ശരിയായുപയോഗിക്കുക വഴി രണ്ടുജീവനുകളാണ് സുരക്ഷിതമാവുന്നത് .